Tuesday, September 29, 2009

വിടപറയല്‍.

ഒരു കലാലയ വര്‍ഷം കൂടി അവസാനിയ്ക്കാറായി എന്നതിന്റെ ഒരു മുന്നറിയിപ്പാണ് കോളേജില്‍ നിന്നുമുള്ള ഓരോ ടൂറും.ഉത്സവത്തിമിര്‍പ്പുള്ള യാത്രകള്‍,അതിരു വിടാത്ത സൌഹൃദത്തിന്റെകുഞ്ഞ് തമാശകള്‍,കൈമാറുന്ന ചെറിയ സമ്മാനപ്പൊതികള്‍,എല്ലാത്തിനുമൊടുവില്‍ വേര്‍പിരിയലിന്റെ നീറ്റല്‍.കോളേജ് അടയ്ക്കാറാവുന്നതിന്റെ കലമ്പല്‍ ഏറ്റവും പ്രകടമാകുന്ന ഹോസ്റ്റലും.അവരവരുടെ ഇഷ്ടമനുസരിച്ച് ഭിത്തിയിലൊട്ടിച്ചിരുന്ന ചിത്രങ്ങള്‍ പറിച്ചെടുക്കുമ്പോള്‍ അതോടൊപ്പം അടര്‍ന്ന് പോകുന്ന പെയിന്റും,പെയിന്റ് പോയ ചുവരുകളും പിരിഞ്ഞ് പോകുന്നവരെയും വന്നുചേരുന്നവരെയും ഓര്‍മ്മയുടെ മേച്ചില്പുറങ്ങളില്‍ കൊണ്ട് എത്തിയ്ക്കാറുണ്ടാവാം..


ഓട്ടോഗ്രാഫ് എഴുതിയ്ക്കാനെത്തുന്ന സൌഹൃദങ്ങള്‍,പലരുടെയും പേരുകൂടി തനിയ്ക്കറിയില്ലായിരുന്നു.മറ്റുചിലരോട് പുഞ്ചിരിയിലൊതുങ്ങുന്ന ചങ്ങാത്തം.വേരുറച്ച സൌഹൃദങ്ങള്‍പണ്ടേ ഇല്ലാഞ്ഞതിനാല്‍ പലപ്പോഴും പറിച്ച് നടുമ്പോള്‍ പച്ചപിടിയ്ക്കാന്‍ തനിയ്ക്ക് പ്രയാസമുണ്ടായിരുന്നില്ല.


ഇപ്പോള്‍ എന്തോ ഇടനെഞ്ചിലൊരു വിങ്ങല്‍!!!പേരിട്ട് വിളിയ്ക്കാനാവാതെ പോയ ഒരു ബന്ധത്തിന്റെ ബാക്കിയായ നൊമ്പരം.ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ഊഷ്മളമായ ചില ഓര്‍മ്മകള്‍.കാമ്പസിലെ തിമിര്‍പ്പില്‍ നിന്നും അല്പമൊന്ന് ഒതുങ്ങിനിന്നതിനാല്‍ ജാടക്കാരി എന്നൊരു ചെല്ലപ്പേരു തനിക്കുണ്ടായിരുന്നു.അഗതാക്രിസ്റ്റിയുടെ രചനകളോട് വല്ലാത്ത കമ്പം കൂടിയ സമയമായിരുന്നതിനാല്‍ ഒഴിവുസമയങ്ങളില്‍ അവരുടെ നോവലുകളിലേയ്ക്ക് മിഴിയും മനവും പൂഴ്ത്തിയിരിക്കാനായിരുന്നു ഇഷ്ടം.അക്ഷരങ്ങളുടെ വെളിച്ചത്തില്‍ മാത്രം അറിഞ്ഞിരുന്ന സഹപാഠികള്‍.അതിനാല്‍ കൂട്ടുകാരും നന്നേകുറവ്.

എന്തുകൊണ്ടോ വാര്‍ഡന് തന്നോടൊരു ഇഷ്ടം ഉണ്ടായിരുന്നു.പത്ത്മണികഴിഞ്ഞാല്‍ എല്ലാ ലൈറ്റുകളും അണയ്ക്കണമെന്ന ചിട്ട അവിടെ ഉണ്ടായിരുന്നു.അതുകൊണ്ട് നന്ദ്യാര്‍വട്ടങ്ങള്‍ പൂക്കുന്ന വരാന്തയിലെ അരണ്ടവെളിച്ചമായിരുന്നു തനിക്ക് ആശ്വാസം,ഇടയ്ക്കൊക്കെ കഥകള്‍ വായിച്ച് തീര്‍ക്കാന്‍.

പതിവില്ലാതെ ഒരുദിവസം വാര്‍ഡന്‍ ചേച്ചി തന്നോട് ചോദിച്ചു:അരുന്ധതിയ്ക്ക് സമയമുള്ളപ്പോള്‍ കുറച്ച് സിമ്പോസിയം തയ്യാറാക്കി തരാമോ,എനിക്ക് വേണ്ടപ്പെട്ട ഒരുകുട്ടിയ്ക്കാണ്.

സമ്മതിയ്ക്കാതിരിയ്ക്കാന്‍ അപ്പോളെന്തോ തോന്നിയില്ല.അവര്‍ പൊതുവേ നല്ല മനുഷ്യത്തമുള്ള സ്ത്രീ ആണ്,അപ്പോള്‍ എങ്ങനെ നിരസിക്കും.

അരുന്ധതി എന്നാല്‍ ഒരിയ്ക്കലും ധര്‍മ്മം തെറ്റിയ്ക്കാത്തവള്‍ എന്നാണ് അര്‍ത്ഥമെന്ന് അച്ഛന്‍ പറയാറുണ്ട്,അതിനാലാവാം രണ്ട് ദിവസം ലൈബ്രറിയില്‍ ചിലന്തിയെപ്പോലെ അരിച്ച് നടന്ന് ആ ദൌത്യം പൂര്‍ത്തിയാക്കി.അത് വാര്‍ഡന് കൈമാറുമ്പോള്‍ ആ മുഖത്ത് നല്ല പ്രകാശം.നന്ദിപറയാന്‍ വാക്കുകള്‍ക്കായി പരതുന്നത് കണ്ട് താന്‍ മുങ്ങി.

പിന്നീട് യാദൃശ്ചികമായി വാര്‍ഡന്‍ തനിക്കൊരാളെ പരിചയപ്പെടുത്തി:അരുന്ധതീ,കുട്ടി സിമ്പോസിയം തയ്യാറാക്കി തന്നത് ഈ രാജീവിനു വേണ്ടിയാണ്.അലസമായി അവനെ നൊക്കിയ തനെ ഇടനെഞ്ചൊന്ന് ആളി,പ്രകാശമില്ലാത്തമിഴികള്‍,വെറുതേ ചിമ്മുന്ന പീലികള്‍ക്കുള്ളില്‍ ഉണങ്ങിയ ഞാവല്പഴങ്ങള്‍ പോലെ.ദൈവത്തിന്റെ മറ്റൊരു വികൃതി.അനുകമ്പയോ,സഹതാപമോ എന്താണെന്ന് അറിയില്ല പിന്നീട് അവന്റെ പഠനത്തിന് തനിയ്ക്കാവുന്നതെല്ലാം ചെയ്ത് കൊടുത്തു.പുസ്തകം വായിച്ച് റെക്കോഡ് ചെയ്ത് കൊടുക്കുമ്പോള്‍ തന്റെ ശബ്ദം അവന്‍ അറിവാകുമ്പോള്‍ എന്തോ വല്ലാത്ത ഒരാത്മഹര്‍ഷം.

യൂണിവേഴ്സിറ്റിയുടെ അനുമതിയോടെ അവനു വേണ്ടി താന്‍ പരീക്ഷയെഴുതി.അവന്റെ മൊഴികള്‍ എന്റെ വിരല്‍ത്തുമ്പിലൂടെ ഉത്തര കടലാസ്സിലേയ്ക്ക്.അവനെ കാണുമ്പോള്‍ തന്റെ മുഖത്ത് വിടരുന്ന ചിരി അവന് കാണാന്‍ പറ്റാത്തതിനാല്‍ കളവൊളിക്കുന്ന കുട്ടിയെ പോലെ പുഞ്ചിരിക്കേണ്ടി വന്നില്ല.പ്രകാശമില്ലാത്തമിഴികളുള്ള മുഖത്ത്പൂത്തിരികത്തുന്ന ചിരികളുമായി എത്രയോ വൈകുന്നേരങ്ങള്‍.

ഇപ്പോള്‍ വഴിപിരിയലിന്റെ സമയമായിരിക്കുന്നു.നിറഞ്ഞോഴുകിയ പുഴ ഇടയ്ക്ക് വച്ച് കൈവഴിതിരിഞ്ഞപോലെ.....കട്ടിലില്‍ നിരന്ന് കിടക്കുന്ന ഓട്ടോഗ്രാഫുകള്‍ തന്നെ പല്ലിളിച്ച് കാട്ടുന്നു,അതില്‍ എന്തൊക്കെയോ എഴുതിനറച്ച് മാറ്റിവച്ചു.മിക്കവരുടെയും ആവശ്യം അരുന്ധതി ഒരു കവിത എഴുതിതരണം എന്നായിരുന്നു.ഹൃദയമുരുകുമ്പോള്‍ ഭാഷവറ്റുന്നു.

യാത്രപറയലിന്റെ ബഹളം,കെട്ടിപ്പിടുത്തവും ചെറുചുംബനങ്ങളും,കത്തെഴുതണേ ,വിളിക്കണെ എന്നൊക്കെയുള്ള അപേക്ഷകളും.കാറുകളില്‍ നിന്നും ഓട്ടോറിക്ഷകളില്‍ നിന്നും പുറത്തേയ്ക്ക് നീളുന്ന കൈകള്‍ റ്റാറ്റ പറയുന്നു.

ഒരു നേര്‍ത്തശബ്ദം കേട്ട് താന്‍ തിരിഞ്ഞ് നോക്കി.കയ്യിലൊരു ഓട്ടോഗ്രാഫുമായി രാജീവ്.“എന്തേ അരുന്ധതിമാത്രം എനിയ്ക്ക് ഓട്ടോഗ്രാഫ് എഴുതിയില്ല?”എന്ന ചോദ്യം തന്നെ വല്ലാതെ തളര്‍ത്തി.ഈ വരികള്‍ വേണോ നമുക്ക് പരസ്പരം ഓര്‍ക്കാന്‍ എന്ന് ചോദിക്കാന്‍ തുടങ്ങിയതാണ്.പക്ഷേ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി.അവന്‍ നീട്ടിയ ഓട്ടോഗ്രാഫ് അതേപോലെ മടക്കികൊടുത്തു.താന്‍ എഴുതുന്നതെന്താണെന്ന് മറ്റൊരാള്‍ അവന് വായിച്ച് കേള്‍പ്പിക്കണ്ടാന്നൊരു സ്വാര്‍ത്ഥത.

ഉണങ്ങിയ വാകയിലകള്‍ നിറഞ്ഞവഴിയിലേയ്ക്ക് കൂട്ടുകാരന്റെ വിരല്‍ പിടിച്ച് അവന്‍ നടന്നു.അവന്‍ ഒന്നും പറഞ്ഞില്ല,താന്‍ പിന്‍ വിളി വിളിച്ചുമില്ല.തൊട്ടുമുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ തിക്കി തിരക്കുന്നവരുടെ കലമ്പല്‍ കണ്ണുനീര്‍പാടയാല്‍ അവ്യക്തമാകവേ ഞാന്‍ നീലവാനിന്റെ ആകൃതി നഷ്ടപ്പെട്ട മുഖത്തെ കുറിച്ച് ഒരു കവിത ആലോചിയ്ക്കുവായിരുന്നു താന്‍!!!

ഇനി പ്രകാശമുള്ള നയനങ്ങളുമായ് കണ്ടുമുട്ടലുകളില്‍ വിശ്വസിച്ച് പിരിഞ്ഞ് പോകാം...............

44 comments:

 1. ആദ്യം തേങ്ങ പിടി
  {{{{{{{ഠോ }}}}}}}}}

  പോസ്റ്റ്‌ മനോഹരം, ഓരോ വരികളും അതി മനോഹരം, രാജീവിന് കാഴ്ച കിട്ടി എന്ന് പ്രത്യാശിക്കാം, സഹജീവികളോടുള്ള ഈ സ്നേഹം എന്നും കൂടെ ഉണ്ടാവട്ടെ
  (എന്റെ പേര് ഇട്ടതു കാരണം രാശി ഉണ്ടാവും)

  ReplyDelete
 2. ഇനി പ്രകാശമുള്ള നയനങ്ങളുമായ് കണ്ടുമുട്ടലുകളില്‍ വിശ്വസിച്ച് പിരിഞ്ഞ് പോകാം...

  മനോഹരം.. എഴുതുവാന്‍ കൊതിച്ച കഥകളിലൊന്ന്..

  ReplyDelete
 3. രാജീവ്,രാശി നമുക്ക് കണ്ടറിയാം.
  കുമാരന്‍:അവിടുന്ന് കഥകളുടെ അക്ഷയപാത്രമല്ലേ.
  നന്ദി.

  ReplyDelete
 4. കഥ ഏറെ ഇഷ്ടമായി...

  ReplyDelete
 5. യശോദരേട്ടാ,സന്തോഷം.

  ReplyDelete
 6. കുട്ടിക്കാലത്തെ ചില ഓര്‍മ്മകള്‍ ഇന്ന് കൂട്ടുകാരോട് പങ്കു വച്ചതെ ഉള്ളു. ഈ പോസ്റ്റ്‌ വേറെ എന്തിനേയോ ഓര്‍മ്മിക്കുന്നു... വിരലുകള്‍ക്കിടയിലൂടെ ഊര്‍ന്നു പോയതെങ്കിലും ഇന്നും പ്രിയപ്പെട്ട ഓര്‍മ...

  ReplyDelete
 7. കണ്ണു നിറച്ചല്ലോ സോദരീ എഴുത്തു
  :)

  ReplyDelete
 8. അതിമനോഹരം...കഥയും പശ്ചാത്തലവും പറഞ്ഞ രീതിയും....കൊണ്ട് നിര്‍ത്തിയതും എല്ലാം..
  കുറെ ഇഷ്ടപ്പെട്ടു ബാല..ഒരു തവണ കൂടി വായിക്കാന്‍ തോന്നിയ ഇഷ്ടം

  ReplyDelete
 9. ബിജിത്,ഓര്‍മ്മകള്‍ എന്നും മൃതസജ്ജീവനിയല്ലേ?
  വയനാടന്‍,മനസ്സില്‍ നന്മയുണ്ടെങ്കില്‍ മാത്രമേ ചിന്തകള്‍ ആദ്രമാവൂ,എങ്കിലേ മിഴിയിണകളില്‍ നീരുകിനിയൂ.നന്ദി.
  കണ്ണനുണ്ണി,രാജീവ് അരുന്ധതിയെഏല്‍പ്പിച്ചത് അവനറിയാതെ അവന്റെ ഹൃദയമായിരുന്നു.അവളത് നെഞ്ചോടടുക്കി കാത്തുവച്ചിട്ടുണ്ടാവാം.

  ReplyDelete
 10. വളരെ മെച്ചപ്പെട്ട എഴുത്ത്.... കലാലയ ജീവിതം മറക്കാത്ത ആര്‍ക്കും ഇഷ്ടപ്പെടും. എന്റെയും അനുഭവങ്ങള്‍ ഇതിലുണ്ട്...അല്ലെങ്കിലും സബിതയുടെ എഴുത്തുകള്‍ പദ്യമായാലും ഗദ്യമായാലും വല്ലാത്ത നോസ്ട്ടാല്ജിയകള്‍ സമ്മാനിയ്ക്കുന്നവയാണ്. പലതും വായിക്കുമ്പോള്‍ മനസ്സുകൊണ്ട് സങ്കല്പങ്ങള്‍ പണിഞ്ഞു കൂട്ടും..ഒടുവില്‍ വായിച്ചു തീരുമ്പോള്‍ അതൊക്കെ സങ്കല്പങ്ങള്‍ എന്ന തിരിച്ചറിവില്‍ ഖിന്നനാകുകയും ചെയും. കൂട്ടുകാരി എഴ്ത്തിന്റെ ഉയരങ്ങളില്‍ എത്താന്‍ പ്രാര്‍ത്ഥനയുണ്ട് ...ആശംസകള്‍...

  ReplyDelete
 11. ബാല..
  ചേച്ചിയെ ഇനി ഇങ്ങനെ വിളിക്കും,
  ''വിടപറയല്‍'' ചേമ്പിലയില്‍ തത്തിക്കളിക്കുന്ന മഴതുള്ളികലാണ്,,
  അതൊരു മഴക്കാലത്തെ കാണിച്ചു തരുന്നു,
  മഴക്കാലം പ്രസവിച്ച ഓര്‍മ പൂക്കളെ ..
  അതെടുത്ത് വാസനിക്കുമ്പോള്‍ സുഗന്ധം നൊമ്പരമാകുന്നു,
  നോമ്പരങ്ങളെയും വേദനകളെയും ഇഷ്ടപെട്ടുപോകുന്ന നിമിഷങ്ങള്‍.
  മനസ്സിന്‍റെ ഇറവെള്ളത്തില്‍ ഇനിയും കടലാസ് തോണികള്‍ ഒഴുകട്ടെ..
  ഓര്‍മ മരങ്ങള്‍ തളിര്‍ക്കട്ടെ,കയ്ക്കട്ടെ ,പൂവിടട്ടെ..
  ഓര്‍മയുടെ ഇടവഴികളില്‍ പൂക്കള്‍ വീണു കിടക്കട്ടെ,
  ആ ഇടവഴി ഞങ്ങളെ ഇനിയും കൊണ്ട് പോകുക,
  ഇനിയുമേറെ വാസനിക്കേണം ആ നൊമ്പരപൂക്കളെ.....

  ReplyDelete
 12. രാജേഷ്,എല്ലാവരുടെയും ജീവിതത്തിലെ വസന്തകാലമാണ് കലാലയ ജീവിതം.പക്ഷേ പാകുതിയില്‍ മുറിഞ്ഞ കിനാവുപോലെ അപൂര്‍ണ്ണവും.
  മിയാമല്‍ഹാര്‍,എന്റെ വിളിപ്പേര്‍ ബാല എന്നാണ്.ഒഫിഷ്യല്‍ പേരാണ് സബിത.ഏത് വേണമെങ്കിലും വിളിക്കാം.
  തീവ്രവികാരങ്ങള്‍ പലപ്പോഴും വാക്കുകളിലും പേനത്തുമ്പിലുമാവാഹിയ്ക്കാന്‍ കഴിയില്ലല്ലോ.
  സന്തോഷമുണ്ട്,കഥ ഇഷ്ടമായതില്‍.

  ReplyDelete
 13. അതെ..വിരിയുന്നതിനിടയില്‍ കൊഴിഞ്ഞ പൂവ് തന്നെയാണ് കലാലയം .ഒരുപാട് നൊമ്പരങ്ങള്‍ ഇപ്പോഴും ആ ഇടനാഴിയില്‍ തങ്ങി തങ്ങിനില്‍ക്കുന്നുണ്ട്. ചിലപ്പോള്‍ അതുവഴി പോകുമ്പൊള്‍ കയറി വെറുതെ നടക്കും അപ്പോള്‍ ഘനീഭവിച്ചു പെയ്യാറുണ്ട് ...ഞാന്‍ ചുവരില്‍ വച്ച ചിത്രങ്ങള്‍ അവിടെത്തന്നെ ഉണ്ടോ എന്ന് നോക്കും..തിരമാലകള്‍ പോലെ ഒന്നിനുപിറകെ ഒന്നായി വരുന്ന ബാച്ചുകള്‍ ആ ചിത്രം കാണുമ്പൊള്‍ എന്നെ അറിയില്ലെങ്കിലും ,ക്ലാസ്സ്‌ മുറിയുടെ ഓര്‍മ്മകളില്‍ ആ വര്‍ണ്ണങ്ങളും എന്നും തലോലിയ്ക്കും....തൂണുകള്‍ക്ക് പിന്നില്‍ വ്രീളാവതിയായി കൂട്ടുകാരിയുടെ നിശബ്ദത സാന്നിധ്യം ....മുറികളില്‍ നിന്നും സ്നേഹത്തിന്റെ 'വല്യേട്ടന്‍ ' വിളികള്‍ ..അതെ ഞാനിന്നറിയുന്നു(എന്നും) കലാലയം എന്റെ എല്ലാമെല്ലാമാണ് ..കലാലയത്തിന് ഞാനും....

  ReplyDelete
 14. കേട്ടു കഥകളിന്നും മുത്തശ്ശിമാവു ചൊല്ലി,
  ചോട്ടിലമരുന്നേരമാനന്ദം തുടികൊട്ടി
  വെളിച്ചം പടര്‍ത്തിയ നായകര്‍ പഠിച്ചൊരു
  പ്രിയമാം കലാലയത്തിരുമുറ്റത്താണു ഞാന്‍

  കേരളപാണിനിതന്‍ സുന്ദര ശില്പപാദം
  തൊട്ടു ഞാനൊരുപിടി കവനപ്പൂക്കളുമായി
  മഹിതമാം മലയാള ദേവനെ വന്ദിച്ചിട്ടു
  ഓര്‍മ്മയാം മലയാള*തിരുമുറ്റത്തു വീണ്ടും

  ഇടനാഴികള്‍ മൂകം പഠന മുറികളുമെങ്കിലും-
  കേള്‍ക്കുന്നുണ്ട്‌ സ്നേഹ പരിഭവങ്ങള്‍
  'വല്ല്യേട്ട 'നെന്ന നാമം മറക്കില്ലൊരിയ്ക്കലും
  വിളങ്ങും ചെപ്പിനുള്ളില്‍ പവിഴതുല്യമായി

  സന്തോഷഭരിതമാം പുലര്‍കാലങ്ങളെങ്കില്‍
  സന്താപം സമ്മാനിയ്ക്കുമെന്നുമന്തി നേരത്ത്
  അകില്ലൊരു നിമിഷം പിരിഞ്ഞോന്നിരിയ്ക്കുവാന്‍
  സൌഹൃദമത്രമാത്രം ഹൃദയബന്ധങ്ങളായി

  ഓണത്തിനത്തപ്പൂവും സദ്യയും നമ്മളൊത്തു -
  ചേര്‍ന്നിരുന്നാഘോഷിച്ച നാളുകളവിസ്മൃതം
  വിടപറയും നാളില്‍ വിതുമ്പും ഹൃദയത്തില്‍
  കണ്ണീരു കൊണ്ടെഴുതിയോട്ടോഗ്രാഫുകളെത്ര !

  ആരോ വിളിയ്ക്കുന്നുണ്ട് പുസ്തകശാലയിലെ
  അലമാരിമറവില്‍ കൊലുസിന്‍ കിലുക്കമായി
  ആകാംഷാഭരിതമാമാന്തരംഗത്തിലോര്‍ത്തു
  'രമണനൊ 'ളിപ്പിച്ച പ്രണയ ലേഖനവും

  സൗരഭ്യം പടര്‍ത്തുന്നയര്ചന പൂക്കളായി
  ചൊരിഞ്ഞുവോര്‍മ്മയെല്ലാം പാലചുരത്തിത്തന്നു
  ഒരിയ്ക്കല്‍ കലോത്സവ രാവില്‍ പാലയക്ഷിയെ
  കണ്ടു പേടിച്ചു ചിലര്‍ നാട്യമെന്നറിയാതെ

  പുരുഷ കേസരിമാര്‍ കണ്ണു കൊണ്ടുഴിയുന്ന
  മങ്കമാരിരിയ്ക്കുന്ന 'പഞ്ചാര മുറി ' മൂകം
  പ്രണയത്തിനിടയില്‍ മാധ്യസ്ഥം വഹിയ്ക്കുമീ
  തൂണുകളുമൊറ്റയ്ക്ക് കൂട്ടിനു നിഴല്‍ മാത്രം

  ആയിരമാരവങ്ങളിരമ്പും വേദിമുറ്റം
  കാഴ്ചക്കാരനായിന്നു മൗനമതൊന്നു മാത്രം
  പൊടിപാറിയ്ക്കും നൃത്തം ഗാനമേളക്കൊഴുപ്പി, -
  ലിന്നെന്‍ ചുവടുകളും മോഹിയ്ക്കുന്നൊരു താളം

  ബാല്യത്തിലെനിയ്ക്കില്ലയാഘോഷപ്പൂവിളിക, -
  ലീയങ്കണത്തിലെല്ലാ നഷ്ടവും മാഞ്ഞുപോയി
  ചക്കരമാവുമില്ലയുന്നംവച്ച,ന്നെറിയാനീ -
  മുറ്റം മാവുകളു,മാവോളം തന്നെനിയ്ക്ക്

  കണിക്കൊന്ന തൂകുന്ന മലയാള മുറ്റത്തുവോര്‍മ്മ,-
  കള്‍ തൂകിക്കൊണ്ട്‌ നാളെ ഞാന്‍ വീണ്ടുമെത്തും
  പേറ്റെഴുന്നേറ്റപോലെ മക്കള്‍ക്കു പാല്‍ ചുരത്തി
  പുതുമക്കളുമായി കിന്നാരം ചൊല്ലുമമ്മ

  തിരിച്ചറിയുമോ നീയന്നുമമ രൂപത്തെ
  കാലം വളച്ചതിനാലൂന്നുവടിയും കാണും
  തെല്ലു നിരാശയോടെ പിന്‍വാങ്ങും നേരമിപ്പോള്‍
  ആരോ വിളിയ്ക്കുന്നല്ലോ വല്ല്യേട്ടായെന്നു വീണ്ടും ...

  ReplyDelete
 15. രാജേഷ്,എത്രമനോഹരം താങ്കളുടെ വരികള്‍.
  ഒരുപാട് നന്ദി

  ReplyDelete
 16. sabitha...

  ManOharamaayi avatharippichu....

  AbhinandanangaL!

  (sorry for not typing in malayalam)

  ReplyDelete
 17. വളരെ നല്ലൊരു കഥ. ഇഷ്ടമായി.

  ReplyDelete
 18. ഭിത്തിയിലൊട്ടിച്ചിരുന്ന ചിത്രങ്ങള്‍ പറിച്ചെടുക്കുമ്പോള്‍ അതോടൊപ്പം അടര്‍ന്ന് പോകുന്ന പെയിന്റും,പെയിന്റ് പോയ ചുവരുകളും പിരിഞ്ഞ് പോകുന്നവരെയും വന്നുചേരുന്നവരെയും ഓര്‍മ്മയുടെ മേച്ചില്പുറങ്ങളില്‍ കൊണ്ട് എത്തിയ്ക്കാറുണ്ടാവാം..

  ശരിയാണ്.. എന്റെ മനസിലെ നല്ലൊരു ഫ്രയിമാണത്, വളരെ നനുത്ത ബാക്ഗ്രൌണ്ട് മ്യൂസിക്കില്‍ അതു നന്നായിരിക്കും. നല്ല സ്റ്റയ്ലന്‍ എഴുത്ത്.
  ഇനിയും വരാം.

  ReplyDelete
 19. Vedanayude... virahathinte...!

  Manoharam, Ashamsakal...!!!!

  ReplyDelete
 20. nannayittundu,nalla bhazha,nanmakal

  ReplyDelete
 21. നല്ല കഥ ചേച്ചീ...നല്ല ഭാഷ.
  രാജീവിന് കാഴ്ച കിട്ടട്ടെ...
  തുടര്‍ന്നും എഴുതുക.... ആശംസകള്‍.......

  ReplyDelete
 22. Kadhayo atho anubhavamo.....
  enthaayirunnalu abhinandichaal...
  ee ezhuthine abhinandikuvaan maathram njaan aayittilya.....
  kalaalayathinte madhuramulla etho ormakalilekku madakki kondu poyathinu nandi.....
  itharam anubhavangal iniyum sammanichaal iniyum nandi parayaam...
  athine enikku kazhiyunnulloo......

  by SAm Kadammanitta....

  ReplyDelete
 23. Kadahayo... Anubhavakurippo....
  evideyo oormakalude gandham....
  abhinandikuvaan.... ayyo njaan.....
  mm mm....
  athrayum aayittilya.....
  ormakalile kalaalaya dinangalilekku madakki kondu poyathinu nandi....
  iniyum itharam anubhavangal sammanichaal...
  veendum nandi parayaam....
  athra maathrme enikku kazhiyoo......


  by
  Sam Kadammanitta

  ReplyDelete
 24. മനോഹരമായി .. കാഴ്ച അൽപാൽപമായി പോയി ഇപ്പൊൾ പൂർണമായി അന്ധനായ ഒരു കുട്ടി.. മോന്റെ കൂടെ അവൻ മഞ്ഞിൽ കളിക്കുന്നതും ഇടറിവീഴുന്നതും കണ്ട്‌ പലപ്പോഴും കണ്ണ്‌ നനഞ്ഞു പോയിട്ടുണ്ട്‌..ആശംസകൾ!

  ReplyDelete
 25. http://boolokakadha.blogspot.com/ ,

  സബിതാ ഈ ടീം ബ്ലോഗില്‍ ജോയിന്‍ ചെയൂ . മെയില്‍ അവിടെ കാമന്റൂ .

  ReplyDelete
 26. sabitha mail nokkoo...request send cheythu....

  ReplyDelete
 27. മറ്റൊരാളോടുള്ള സഹതാപം പലപ്പോഴും പ്രകടനമാകാനാണ്‌ സാദ്ധ്യത,.....ഏതായാലും ആ അപ്പൂപ്പന്‍താടി ............കലക്കി........

  ReplyDelete
 28. വളരെ വളരെ മനോഹരമായിരിക്കുന്നു..:)

  ചെറിയൊരു സംശയം: ഹൃദയമുരുകുമ്പോള്‍ ഭാഷവറ്റുമൊ?
  ഇല്ലെന്നാണ് ഈയുള്ളവന്റെ അനുഭവം..

  ReplyDelete
 29. katha nannaayi tto...evideyokkeyo ormmakal chaanhum cherinhum....

  rajeshinte kavitha gambheeram.

  ReplyDelete
 30. എത്ര മനോഹരമായി എഴുതി. ആശംസകള്‍.

  ReplyDelete
 31. Congrats....Hridaya sparshikalaya varikal....thudarnnum ezhuthuka

  ReplyDelete
 32. അയ്യയ്യൊ ... ഹൊ ... വല്ലാത്തൊരു ഫീലിംഗ്സ്...സത്യം പറയല്ലൊ വെറുതേ ഓടിച്ചു വയിക്കന്‍ കയറിയതാ...അവിടേം ഇവിടെം ഒക്കെ വയിച്ചു വായിച്ച് ആവേശമായി...കുത്തിയിരുന്നു മുഴുവനുമ് വായിച്ചു.വല്ലാത്ത ഒരു പിടിച്ചു വലിക്കലുണ്ട് തന്‍ഃറെ വാക്കുകള്‍ക്ക്...കലക്കി

  ReplyDelete
 33. വായിക്കാന്‍ ഏറെ സുഖം.
  അവിടെ ജോലി കുറവല്ലേ? എന്നും എന്തെങ്കിലും എഴുതിക്കൂടേ?

  നാട്ടില്‍ വന്നിട്ട് കാണാതെ പോയി അല്ലേ !

  തൃശ്ശിവപേരൂരില്‍ നിന്നും ആശംസകള്‍

  ReplyDelete
 34. ..balu i was so late to read ur blog.any way congrates....excellent work bala.

  ReplyDelete
 35. നൊമ്പരങ്ങള്‍ ഇഷ്ട്ടപ്പെടുന്ന എനിക്ക് കിട്ടിയ രണ്ടാമത്തെ കഥ, ആദ്യ കഥ ഭവാനിയും, ഇതും രണ്ടും വേര്പിരിയലുകളും നൊമ്പരങ്ങലുമായിരുന്നു.
  മനസ്സിലെവിടെയോ ഒരു നേര്‍ത്ത തേങ്ങല്‍ ഇത് വായിച്ചപ്പോള്‍ .
  2009 -ല്‍ രണ്ടു പോസ്റ്റ്‌. അതും മനോഹരമായ രണ്ടു കഥകള്‍. എന്നിട്ടുമെന്തേ വഴിക്ക് വെച്ച് നിര്‍ത്തിയത്. ഇനിയും എഴുതുമെന്നു വിശ്വസിച്ചോട്ടെ. കാത്തിരിക്കട്ടെ ആ എഴുതുകള്‍കായി.

  ReplyDelete
 36. അതി മനോഹരം ആയിരിക്കുന്നു അവതരണം .. ഇനി ഫോളോ ചെയ്തു വായിക്കാം. ..

  ReplyDelete
 37. hai its really good . me too a nurse as well. so many nurses in blogging now.

  ReplyDelete
 38. കാമ്പസില്‍ വീണ്ടുമെത്തിച്ചു.

  ReplyDelete
 39. മനോഹരമായ എഴുത്ത് ഹൃദയത്തില്‍ തൊടുന്നു. മാര്‍ച്ചിന്റെ പടിവാതിക്കല്‍ നിന്ന്, ക്യാമ്പസ് ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടത്തിനും., ഓര്‍മ്മകള്‍ക്കും ഇടയാക്കിയതില്‍ നന്ദി ട്ടോ...

  എന്തേ പുതിയ എഴുത്തൊന്നും ഇല്ലാത്തെ...?

  ReplyDelete

അറിയാത്തദേശത്തിലെവിടെയോ ഒളിക്കുന്ന ആത്മാവിന്‍ സ്പന്ദനം തേടുന്നു ഞാന്‍........