Tuesday, August 11, 2009

ഭവാനി

സാരീ,ബെഡ്ഷീറ്റ്,ചുരിദാര്‍,നൈറ്റി...ഈണത്തിലുള്ള പെണ്‍ വിളികേട്ട് ഡോര്‍ലെന്‍സിലൂടെ പുറത്തേയ്ക്ക് നോക്കി...നല്ലസുന്ദരിയായ ഒരു തമിഴത്തിപെണ്ണ്,കയ്യില്‍ വലിയരണ്ട് ബാഗുകള്‍, ലിഫ്റ്റിനോട് ചേര്‍ന്ന് നില്‍ക്കുന്നു ഏതെങ്കിലുംവാതില്‍ തുറക്കുന്നുണ്ടോ എന്നാണ് ശ്രദ്ധ.
എവിടേയും കസേരനീക്കിയിട്ട് വലിഞ്ഞ് കയറുന്ന മോന്‍ അവിടെയും പണി പറ്റിച്ചു.നിമിഷങ്ങള്‍ക്കുള്ളില്‍ അവന്‍ വാതില്‍ തുറന്നു.പ്രതീക്ഷനിറഞ്ഞമിഴികളും മൊഴികളും.“അക്കാ,നല്ല സാരി ചുരിദാര്‍ എല്ലാമുണ്ട് നോക്കുന്നോ?” തമിഴത്തിയാണെങ്കിലും നന്നായി മലയാളം പറയുന്നു.
കുവൈറ്റില്‍ വന്നശേഷം ആദ്യമായാ ഇത്തരം വില്പനക്കാരെ കാണുന്നത്.നാട്ടിലൊരു ചെട്ടിയാര്‍ വരാറുണ്ടായിരുന്നു,ഇന്‍സ്റ്റാള്‍മെന്റായി കാശ് കൊടുത്താല്‍മതിയെന്നും പറഞ്ഞ്.അമ്മാവന്മാര്‍ക്ക് ആ വര്‍ഗ്ഗത്തെ കാണുന്നതേ കലിയാണ്,പെണ്ണുങ്ങളെ പറ്റിക്കാനിറങ്ങിയവരാണന്നാണ് അഭിപ്രായം.അതിനാല്‍ അമ്മയ്ക്കും അമ്മവിമാര്‍ക്കും അയാളില്‍ നിന്നും ഒന്നും വാങ്ങാന്‍ പറ്റിയിട്ടില്ല.മുറ്റമടിക്കാന്‍ വരുന്ന തങ്കമ്മപണിക്കത്തി ചെട്ടിയാരോട് വാങ്ങിയ ലുങ്കിയും ബ്ലൌസ്സും ഒക്കെ അവരെ കാണിച്ച് അതിന്റെ നല്പിനെകുറിച്ചും വിലക്കുറവിനെക്കുറിച്ചും പറയുന്നത് പേരച്ചുവട്ടിലോ നെല്ലിച്ചുവട്ടിലോ ഇരുന്ന് ബാലമംഗളം വായിച്ചിരുന്ന ഞാന്‍ ശ്രദ്ധിച്ചിരുന്നു.അത്താഴം വിളമ്പുന്ന നേരം അമ്മാവിമാര്‍ ദ്വയാര്‍ത്ഥത്തില്‍ ഈ വിഷയം അവതരിപ്പിക്കാറുമുണ്ട്.അവരുടെ ഉദ്ദേശം അമ്മാവന്മാര്‍ക്ക് മനസ്സിലാവും.അടുത്തഏതെങ്കിലും ദിവസം ആലപ്പുഴ കൃഷ്ണാസ്സിലേയ്ക്ക് എല്ലാരും കൂടി ഒരു പോക്കുണ്ട്,ചെട്ടിയാരുടെ കയ്യിലുള്ളതിലും നല്ല തുണികള്‍ വാങ്ങാന്‍.പെണ്ണുങ്ങളുടെ ഒരു മിടുക്ക്.വലുതാകുമ്പോള്‍ അമ്മായിമാരെപ്പോലെ നല്ല സാമര്‍ത്ഥ്യക്കാരിയാവുമെന്ന് മനസ്സിലുറപ്പിക്കുകയും ചെയ്തു.
തമിഴത്തി തുണികള്‍ ഓരോന്നായി നിവര്‍ത്തിക്കാണിക്കുകയാണ്.അവളുടെ വായ്മൊഴി എനിക്ക് നന്നേ രസിച്ചു. വളകിലുക്കം പോലെയുള്ള ആ വായ്ത്താരിക്കു മുന്നില്‍ എന്റെ കൌതുകത്തിന് ബാല്യം വന്നു.പണ്ടേ കൌതുകമിത്തിരികൂടുതലായതിനാല്‍ ഞാനവളോട് അവളെക്കുറിച്ച് ചോദിച്ചു.“ഭവാനി” എന്നവള്‍ പേരുപറഞ്ഞപ്പോള്‍ ഉള്ളില്‍ ചിരിപൊട്ടി,ഒരുമോളുണ്ടായാല്‍ ഇടാന്‍ ഞാന്‍ കണ്ട് വച്ചിരുന്ന പേര്‍.
കച്ചവടനയം നന്നായറിയുന്ന ഭവാനി ഓരോ മെറ്റീരിയലിനെകുറിച്ചും വിശദമായി പറഞ്ഞിരുന്നു.എനിക്ക് ചേരുന്ന നിറങ്ങളും ഡിസൈനുകളും അവള്‍ വിവരിച്ചു.“സാധനം വിറ്റഴിക്കാനുള്ള അടവാണേ” എന്ന ഭര്‍ത്താവിന്റെ അഭിപ്രായത്തോട് എപ്പോളത്തെയും പോലെ എന്തുകൊണ്ടോ ഞാന്‍ യോജിച്ചില്ല.ഒടുവില്‍ മോന്റെ ഇഷ്ടത്തിന് സ്പൈഡര്‍മാന്റെ ഒരു ബെഡ്ഷീറ്റ് വാങ്ങി കച്ചവടം അവസാനിപ്പിച്ചു.
പിന്നീട് ഭവാനിയുടെ വായ്ത്താരികേള്‍ക്കുമ്പോള്‍ വാതില്‍ തുറക്കുന്നത് പതിവായി.ഒന്നും വാങ്ങിയില്ലെങ്കിലും അവളോട് ചുമ്മാകുറച്ച് വര്‍ത്തമാനം പറയും.ഈ ഭാരവും ചുമന്ന് നടന്ന് ക്ഷീണിച്ച് വരുന്നതല്ലേ,കഴിയ്ക്കാനും കുടിയ്ക്കാനും എന്തെങ്കിലും കൊടുക്കുക പതിവായി.കൂട്ട്കാരിഭവാനി വന്നില്ലേ എന്ന് എന്റെ പ്രാണനാഥന്‍ ഇടയ്ക്കൊക്കെ കളിയാക്കാനും തുടങ്ങി.
അവളെക്കുറിച്ച് ഞാന്‍ കൂടുതല്‍ ചോദിച്ച് കൊണ്ടിരുന്നു.കദാമ്മവിസയില്‍{വീട്ട്ജോലിക്കരികള്‍കുള്ള}ആദ്യമായി കുവൈറ്റില്‍ വന്നതും മൃഗത്തെപ്പോലെ പണിയെടുത്തിട്ടും പാതിവയറോടെ ഉറങ്ങാതെ ഉറങ്ങിയതും അനുഭവിച്ച ദുരിതങ്ങളും ഒക്കെ ഒരു ദിവസം അവള്‍ പറഞ്ഞു.അഞ്ച് നേരം നിസ്കരിച്ചിട്ടും സഹജീവിയെ പട്ടിണിക്കിട്ട് മൃഷ്ടാന്നം വെട്ടിവിഴുങ്ങുന്ന ആ വീട്ട്കാര്‍ മനുഷ്യരല്ല എന്നാണ് അവള്‍ പറഞ്ഞത്.ചമഞ്ഞൊരുങ്ങി നടക്കുകയല്ലാതെ മറ്റൊന്നും ചെയ്യാത്ത കുവൈറ്റിപെണ്ണുങ്ങളെ പുച്ഛത്തോടെ ഞാനോര്‍ത്തു.നിര്‍ണ്ണയത്തിന്റെ രാ‍ത്രിയില്‍ പരമകാരുണ്യവാനായ അള്ളാ ഇതെല്ലാം ക്ഷമിക്കുമോ?പക്ഷേ ഭവാനിയെ മറ്റൊരു സ്പോണ്‍സറ്ക്ക് ആദ്യത്തെയാള്‍ വിറ്റു.ആ മനുഷ്യന്‍ വളരെ നല്ലവനായിരുന്നത്രേ.പുള്ളി അവള്‍ക്ക് ഈ ജോലി ആക്കിക്കൊടുത്തു.ഒരു പൂക്കടയില്‍ മാലകെട്ടായിരുന്ന ഭര്‍ത്താവിന് വലിയപൂക്കടയിട്ട് കൊടുത്തതും സഹോദരിമാരെ കെട്ടിച്ചയച്ചതും വീട് വച്ചതും ഇപ്പോള്‍ സമാധാനമായി ജീവിക്കുന്നതും ഒക്കെ മനുഷ്യരിലും ദൈവം ഉണ്ടെന്നതിന്റെ തെളിവായി കണ്ട ആ നല്ല മനുഷ്യന്റെ ഗുണം കൊണ്ടാണെന്ന് അവള്‍ പറഞ്ഞു.ജീവിതത്തോട് കൂറുകാണിച്ച് ജീവിക്കുന്ന ഭവാനിയോട് സഹാനുഭൂതിയും സ്നേഹവും തോന്നി...ഒരിക്കല്‍ ഞാന്‍ ചെയ്ത പെയിന്റിങ്ങ് കണ്ട് അവള്‍ പറഞ്ഞു “അക്കാ ,നിങ്ങളിതൊക്കെ ചെയ്യാറുണ്ടോ” ഞാനതൊരു കൌതുകത്തിന് ചെയ്തതാ.
കഴിഞ്ഞദിവസം ഭവാനി വന്നു.കയ്യില്‍ ഒരു പൊതിയുണ്ട് ഇത് നിങ്ങള്‍ക്കാണെന്നും പറഞ്ഞ് അവളത് എനിക്ക്

സമ്മാനിച്ചു,അതിനെ വില അവള്‍ വാങ്ങാന്‍ കൂട്ടാക്കിയില്ല.താന്‍ രണ്ട് മാസത്തേയ്ക്ക് നാട്ടില്‍ പോവാണെന്നും തിരിച്ചുവരുമ്പോളേയ്ക്കും ഒരുപാട് വരയ്ക്കണമെന്നും അവള്‍ പറഞ്ഞു.

ഭവാനിപോയി....അവളുടെ ചിരിപോലെ ഭംഗിയുള്ള പൂവുകള്‍...അവളുടെ സ്വപ്നങ്ങള്‍ പോലെ ആയിരം വര്‍ണ്ണമുള്ള പൂമ്പാറ്റകള്‍...നാട്യസുന്ദരമായ അവളുടെ ചലനങ്ങള്‍ ...അങ്ങനെ ഒരുപാട് വരച്ചു....

സാരീ,നൈറ്റി,ചുരിദാര്‍...വളകിലുക്കം പോലെയുള്ള അവളുടെ വിളിക്കായി ആയിരം വര്‍ണ്ണങ്ങളോടെ.....

42 comments:

 1. ഇന്നാ പിടിച്ചോ നാട്ടുകാരന്‍ വക തേങ്ങ

  (((((((((((ഠോ))))))))))))))))

  ഇനി വായിച്ചിട്ട് വരാം ട്ടോ

  ReplyDelete
 2. ഭവാനിക്ക് ഇനി ഗ്ലാസ് പെയിന്റിങ്ങും വില്‍ക്കാമല്ലേ...!

  ReplyDelete
 3. nice narration keep it up all the best

  ReplyDelete
 4. കാഴ്ചകളെ തേടുന്ന കണ്ണുകളാണ് ആവശ്യം...
  നമുക്ക്ക് നഷ്ടമാകുന്നതും അതാണ്‌...
  കാഴ്ച ഉണ്ടായിട്ടും കണ്ണിനു മുന്നിലുള്ളത് കാണാതിരിക്കുക എന്നത്.
  ജീവിതവഴികളി എവിടെയോ പുല്ലെ എണ്ണ തെളിയിച്ച കാഴ്ച്ചയ്യാണിത്
  അതില്‍ കരടുകള്‍ വീഴാതെ തുറന്നു പിടിച്ചു തന്നെ ഇരിക്കുക ചേച്ചി...
  ഇനിയുമേറെ കാഴ്ചകള്‍ ഈ കണ്ണിനായി കാത്തു കിടക്കുന്നു.
  ഞാനും....
  akku....
  (miyaamalhaar)

  ReplyDelete
 5. eeee...bhavaniye njanum kandittudu.....bhavani...katha nannayittundu.

  ReplyDelete
 6. .“സാധനം വിറ്റഴിക്കാനുള്ള അടവാണേ” എന്ന ഭര്‍ത്താവിന്റെ അഭിപ്രായത്തോട് എപ്പോളത്തെയും പോലെ എന്തുകൊണ്ടോ ഞാന്‍ യോജിച്ചില്ല.

  നമുക്കറിയാത്ത ഏതോ ഇന്ദ്രിയത്തിന്റെ സംവേദനമാകാമതു. ഉണ്ടാവാറുണ്ടു ചിലപ്പോഴൊക്കെ എന്തുകൊണ്ടെന്നറിയാത്ത ചില തോന്നലുകൾ.

  നന്നായിരിക്കുന്നു കുറിപ്പ്‌

  ReplyDelete
 7. വര്‍ണ്ണങ്ങള്‍ വിതറി കടന്നുപോകുന്ന എത്ര ജന്മങ്ങള്‍..
  വര്‍ണ്ണങ്ങള്‍ വിതറാന്‍ കഴിയണം..അതു കാണാനും!!

  വിവരണം നന്നായി.

  O.T.
  ആ ബാലമംഗളം ഇപ്പോഴും കയ്യിലുണ്ടൊ?..ഉണ്ടെങ്കിലൊന്ന്..

  :)

  ReplyDelete
 8. ഓരോ കമന്റുകള്‍ക്കും ഓസ്കാര്‍ അവാര്‍ഡിന്റെ മൂല്യമാണ്....നന്ദി...
  ബാലമംഗളം ഇപ്പോള്‍ വാങ്ങാറില്ല..പകരം കളിക്കുടുക്കയുണ്ട്.മോനോട് ചോദിച്ചിട്ട് തരാം...

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. ഓരോ കമന്റുകള്‍ക്കും ഓസ്കാര്‍ അവാര്‍ഡിന്റെ മൂല്യമാണ്. Athrayonnumillenkilum, njangaludeyum ashamsakal...!!!

  ReplyDelete
 11. വരകള്‍ ഞങ്ങളെ കാണിക്കില്ലെന്നുണ്ടോ..? അവള്‍ വരും, വരാതിരിക്കില്ല.

  ReplyDelete
 12. കവിത പോൽ മനോഹരം തന്നെ, ഗദ്യവും..
  തുടരുക.

  ReplyDelete
 13. ഭവാനി തിരിച്ചു വരാറായില്ലേ? കഥ കൊള്ളാം കേട്ടോ. അപ്പുറത്ത്പോയി കവിതയും വായിച്ചു.

  ReplyDelete
 14. ആദ്യമായ്‌ പുതിയ ബ്ലോഗിനു ആശംസകൾ...

  അവളുടെ ചിരിപോലെ ഭംഗിയുള്ള പൂവുകള്‍...അവളുടെ സ്വപ്നങ്ങള്‍ പോലെ ആയിരം വര്‍ണ്ണമുള്ള പൂമ്പാറ്റകള്‍...നാട്യസുന്ദരമായ അവളുടെ ചലനങ്ങള്‍ ...അങ്ങനെ ഒരുപാട് വരച്ചു

  എന്നിട്ട്‌ എവിടെ...

  ReplyDelete
 15. ചേച്ചി,ഒരു ഒന്നര ഓസ്കാര്‍ എന്‍റെ വക !!! നല്ല എഴുത്ത്

  ReplyDelete
 16. katha kollam..enittu bhavani teerike vanno??

  ReplyDelete
 17. ഭവാനിക്കും ഭവാനിയെ മനോഹരമായി ഇവിടെ വരച്ച ചിത്രകാരിക്കും എല്ലാവിധ ആശംസകളും നേരുന്നു.

  ReplyDelete
 18. ഊഷരമായ ഭൂ‍മിയിൽ കാരുണ്യത്തിന്റെ നീരുറവറകൾ തിരിച്ചറിയുന്നു സബിത ബാല .ഇഷ്ടപ്പെട്ടു.വളരെ. കവിത പോലെ തന്നെ അനുഭവവും ഒരു കാവ്യം പോലെ

  ReplyDelete
 19. This comment has been removed by the author.

  ReplyDelete
 20. വായിച്ചു ..മുകളില്‍ പലരും സൂചിപ്പിച്ചപോലെ സബിതയ്ക്ക് നന്നായി ഗദ്യവും വഴങ്ങും എന്നറിഞ്ഞതില്‍ സന്തോഷം. ഇത്തരം ഭവാനിമാര്‍ എല്ലായിടത്തുമുണ്ട് .മറ്റുള്ളവരുടെ ദയയില്‍ ജീവിതഗതി നിര്‍ണ്ണയിക്കുന്നവര്‍ ..പ്രാണനാഥന്‍ കളിയാക്കാറുള്ളത് പോലെ കൂട്ടുകാരി സാരിയും ചുരിദാറും നൈറ്റികളൊക്കെയായി എത്തട്ടെ..... , :rajesh shiva

  ReplyDelete
 21. വിവരണം നന്നായിട്ടുണ്ട്. അപ്പോ കവിത മാത്രമല്ല, അല്ലേ? :)

  ഓണാശംസകള്‍!

  ReplyDelete
 22. അമ്മായിമാരെ പോലെ സാമര്ത്യകാരി ആയോ ,ഏതായാലും അത്രയും സാമര്‍ത്ഥ്യം വേണ്ടി വരില്ല എന്ന് തോന്നുന്നു അല്ലെ ? പിന്നെ ഞാന്‍ ഒരു ട്യൂബ്‌ലൈറ്റ് ആയതു കൊണ്ട് ചോധിയ്കുവാ ....ഭവാനി തന്ന പൊതിയില്‍ എന്തായിരിന്നു ചായങ്ങലോ ,അതോ കാന്വാസോ...അതങ്ങുട് പുടി കിട്ടീട്ടില്ല കേട്ടോ ...ഏതായാലും കഥാപാത്ര വിവരണങ്ങളും ,സന്ദര്ഭ വിവരണങ്ങളും കൊള്ളാം ..

  ReplyDelete
 23. ഭവാനി എന്ത തന്നത്??? വെറുതെ അറിയാന്‍ ചോദിക്കുന്നതാ..
  എന്നിട്ടു ഭവാനി പരഞ്ഞ രണ്ടു മാസം കഴിഞ്ഞൊ???

  ഒക്കെ പറയുട്ടോ....
  അപ്പൊ ശരി. പിന്നെ കാണാം...
  ഓണാശംസകള്‍...
  -പെണ്‍കൊടി

  അതെയ്... FONT തീരെ ചെറുതാണോ?

  ReplyDelete
 24. "ചമഞ്ഞൊരുങ്ങി നടക്കുകയല്ലാതെ മറ്റൊന്നും ചെയ്യാത്ത കുവൈറ്റിപെണ്ണുങ്ങളെ പുച്ഛത്തോടെ ഞാനോര്‍ത്തു." ?????

  ReplyDelete
 25. നന്നായിട്ടുണ്ട്...കൊള്ളാം..

  ReplyDelete
 26. വളരെ അധികം നന്നായിട്ടുണ്ട് . ആശംസകള്‍

  ReplyDelete
 27. ഭാവനിയെ പിന്നെ കണ്ടുവോ
  അവര്‍ വീണ്ടും വന്നില്ലേ ഇതുവരെയും

  എന്തായാലും നന്നായിട്ടുണ്ട് കേട്ടോ.....

  ReplyDelete
 28. പ്രിയ്യപ്പെട്ടവരേ,ഭവാനി ഇനിയും തിരിച്ചെത്തിയിട്ടില്ല.
  എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
  ഇനിയും വരണേ....

  ReplyDelete
 29. നന്നായിട്ടുണ്ട്‌.
  ആശംസകള്‍

  ReplyDelete
 30. Hi baala,
  Nice to know that, you are a poet as well as a writer, best wishes...keep it up.
  One request is that, please write in English too, it enable me to read your stories...because i cant read malayalam language.

  ReplyDelete
 31. ഒരു ബ്ലോഗര്‍ ആയ പ്രദീപ് തോമസ് എനിക്കയച്ച കമന്റാണിത്.
  ഭവാനി വായിച്ചിരുന്നു . അവിടെ കമന്റ്‌ ഇടാന്‍ പറ്റിയില്ല . എന്തോ പ്രോബ്ലം
  ഒരു സാധാരണ അവതരണം. അഞ്ചു കമന്റില്‍ കൂടുതല്‍ കിട്ടാന്‍ യോഗ്യത ഇല്ല . പക്ഷേ ഒരു കാര്യം , നിങ്ങള്‍ക്ക് എഴുതാന്‍ കഴിയും വളരെ നന്നായിട്ട് . " പേരച്ചുവട്ടിലോ നെല്ലിച്ചുവട്ടിലോ ഇരുന്ന് ബാലമംഗളം വായിച്ചിരുന്ന ഞാന്‍ !!! ഈ വരികള്‍ അതിന്റെ തെളിവാണ് . എഴുതൂ , എഴുതി ബ്ലോഗിലെ ഏറ്റവും പ്രശസ്തനായ പ്രദീപ്‌ ജെയിംസ്‌ ( ഒരു ദേശത്തിന്‍റെ കഥ ) നേക്കാളും വലിയ എഴുത്ത്കാരിയാവൂ . ആശംസകള്‍ . എനിക്കൊരു കമന്റ്‌ തന്നതിന് നന്ദി . ഈച്ചയരിച്ച ശര്‍ക്കരകളുടെ കഥകള്‍ ഇനിയും പ്രതീക്ഷിക്കാം .

  ReplyDelete
 32. ങ്ങടേ ഖൽബ് നല്ലതാട്ടാ...അതിനു കെടുക്കട്ടെ മ്മടെ വക ഒരാശംസ !!

  ReplyDelete
 33. ആര് നമ്മളെ എങ്ങനെ സ്പര്‍ശിക്കും എന്ന് മുന്നേ അറിയാന്‍ പറ്റില്ലല്ലോ... നെറ്റിലൂടെ കണ്ടു മുട്ടിയ സുഹൃത്തിനെ ( ഒരേ നാട്ടുകാരാ പക്ഷെ നെറ്റിലാ ആദ്യം കണ്ടത് ) ഇപ്പൊ അത് ഓര്‍മിപ്പിച്ചാല്‍ പിണങ്ങും. മുന്നേ ഉള്ള അടുപ്പം ആണത്രേ... ഭാവനിയിലും അങ്ങിനെ എന്തോ ഒന്ന് ഉണ്ടാകാം.. അല്ലേല്‍ ആ പേര് മോള്‍ക്ക്‌ നോക്കി വക്കുമായിരുന്നോ... നിമിത്തങ്ങള്‍...

  ReplyDelete
 34. ഭവാനിയുടെ കഥ വായിച്ചപ്പോള്‍ ആ നിഷ്കളങ്കമായ പെണ്‍കുട്ടിയെ നേരില്‍ കണ്ടപോലെതോന്നി. ഭവാനിയെ വരച്ചു കാണിച്ചു തന്ന സബിതാബാല എന്ന ചിത്രക്കാരിക്കു്‌ അഭിനന്ദനങ്ങള്‍.

  പിന്നെ ഭാവാനിയെ കാണുമ്പോള്‍ ഈ അണ്ണന്റെ "വണക്കം" പറയണം :)

  ReplyDelete
 35. ആ പൊതിയില്‍ എന്തായിരുന്നു. വരയ്ക്കാനുള്ള കോപ്പുകളായിരുന്നോ..? എന്തായാലും നന്നായീട്ടോ..!

  ReplyDelete
 36. അതിമനോഹരമായ വരികള്‍. എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
  ആശംസകള്‍ നേരുന്നു.

  ജെ പി അങ്കിള്‍ @ തൃശ്ശിവപേരൂര്‍

  ReplyDelete
 37. ഹെഡ്ഡറിലെ ക്ഷേത്രം ഏതാണെന്ന് പറയാമോ>
  ആസസ്റ്റിന് ശേഷം പോസ്റ്റുകളൊന്നും ഇല്ലല്ലോ

  ReplyDelete
 38. aadyayittanu ivide ..

  lekhayude pazhayoru post vazhi ..
  blog ishtayi
  innem varam ...

  ReplyDelete
 39. ഭവാനിയെ നന്നായി വരച്ചു കാട്ടി. ആദ്യ കുറിപ്പുകള്‍ തന്നെ ഗംഭീരമാക്കി.
  ഇനിയും കാത്തിരിക്കുന്നു ആളുകള്‍ ഭവാനിയുടെ തുടര്‍ വിശേഷങ്ങള്‍ അറിയാന്‍ എന്നത് തന്നെ എല്ലാവര്ക്കും ഇഷ്ടായി എന്നതിന്റെ തെളിവല്ല്ലേ.
  എന്നിട്ടുമെന്തേ നിര്‍ത്തിയത്?

  ReplyDelete
 40. അനുഭവങ്ങളുടെയും സ്വപ്നഗളുടെയും, ശക്തമായ ആവിഷ്കാരം.... എഴുത്തില്‍ പുതുമ നിറഞ്ഞ വൈവിധ്യങ്ങള്‍ കണ്ടെത്തി മുന്നോട്ട് പോകാന്‍ സാധികട്ടെ.. ആശംസകള്‍ ...

  ReplyDelete

അറിയാത്തദേശത്തിലെവിടെയോ ഒളിക്കുന്ന ആത്മാവിന്‍ സ്പന്ദനം തേടുന്നു ഞാന്‍........