തമ്മില്‍ അറിയാതെയും പറയാതെയും പോയ പ്രണയത്തിന്..
ചിലപ്പോള്‍ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിച്ചും,
പറഞ്ഞിട്ടും കേട്ടില്ലെന്ന് നടിച്ചും
കൊഴിഞ്ഞുപോയ പ്രണയപുഷ്പങ്ങള്‍ക്ക്...
നിന്നിലേയ്ക്കുള്ള എന്റെ ദൂരത്തിനു ഇനിയും എത്ര ജന്മങ്ങള് കൂടി കടമെടുക്കേണം.....
ലോകത്തിന്റെ ഒരു കോണില്‍ ഒരുതുണ്ട് വെളിച്ചത്തിനും അതിലേറെ ഇരുട്ടിനും ഇടയില്‍ ഒരു ഹൃദയം.....
ചിതറികിടക്കുന്നവ കൂട്ടിയിണക്കൂ....അതില്‍ നീ എന്നെ കാണുന്നുവോ?ഞാന്‍ എന്ത് പറയാന്‍!!!